കുവൈത്തിൽ സ്വദേശിവത്ക്കരണത്തിന് സമയ പരിധി നിശ്ചയിക്കാനാകില്ലെന്ന് മന്ത്രി
കുവൈത്തിൽ സ്വദേശിവത്ക്കരണത്തിനു സമയ പരിധി നിശ്ചയിക്കാനാകില്ലെന്ന് സ്റേറ് ധനകാര്യ മന്ത്രി മറിയം അൽ അഖീൽ അറിയിച്ചു.
കുവൈത്തിവത്ക്കരണത്തിനു ഒരു നിശ്ചിത കാലാവധി പ്രഖ്യാപിക്കണമെന്ന മനുഷ്യവിഭവശേഷി കമ്മിറ്റിയുടെ പാർലമൻ്റിലെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
കുവൈത്തിവത്ക്കരണ നടപടികൾ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ചാണു നടപ്പാക്കുക എന്നാണു മന്ത്രി അറിയിച്ചത്.
കുവൈത്തിലെ ആകെ ജനങ്ങളുടെ 30 ശതമാനം മാത്രമേ കുവൈത്തികളുള്ളൂ. വിദേശികളുടെ എണ്ണം കുവൈത്തികൾക്ക് തുല്യമാക്കാനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും കുവൈത്ത് അധികൃതർ ആവശ്യമായ മേഖലകളിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കി വരുന്നുണ്ട്. ആരോഗ്യ മേഖലയിൽ 70 ശതമാാനം കുവൈത്തികളെ നിയമിക്കാനാണു തീരുമാനം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa