ശംബളവും ഭക്ഷണവുമില്ലാതെ വലഞ്ഞ 400 വിദേശ തൊഴിലാളികളുടെ പ്രശ്നം ഒരാഴ്ചക്കകം പരിഹരിക്കും
കഴിഞ്ഞ 7 മാസമായി ശംബളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായ അബുദാബി മുസഫയിലെ തൊഴിലാളികളുടെ പ്രശ്നത്തിനു ഒരാഴ്ചക്കകം പരിഹാരം കാണുമെന്ന് മാനവശേഷി-സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു.
ശംബള കുടിശ്ശികകളും എക്സിറ്റ് ആവശ്യമുള്ളവർക്ക് എക്സിറ്റും യു എ ഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങളും ചെയ്ത് കൊടുക്കും.
കഴിഞ്ഞ ദിവസം മന്ത്രാലയ ആസ്ഥാനത്ത് കംബനി പ്രതിനിധികളും ഇന്ത്യൻ എംബസി പ്രതിനിധികളും തൊഴിലാളി പ്രതിനിധികളുമൊന്നിച്ച് നടന്ന ചർച്ചകൾക്കൊടുവിലാണു മന്ത്രാലയം ഈ ഉറപ്പുകൾ നൽകിയത്.
കാറ്ററിംഗ് കംബനി തകർന്നതിനെത്തുടർന്ന് സ്ഥാപന മേധാവികൾ മുങ്ങിയതിനെത്തുടർന്നായിരുന്നു വിദേശ തൊഴിലാളികൾ ദുരിതത്തിലായത്.
അതേ സമയം തൊഴിലാളികളുടെ ക്യാംബിൽ ആവശ്യമായ ഭക്ഷണവും വെള്ളവും വൈദ്യുതിയും എല്ലാം ലഭ്യമാക്കിയിരുന്നു. കംബനി പ്രതിനിധിയെ വിളിച്ച് വരുത്തി വൈദ്യുതി പുന:സ്ഥാപിക്കുകയും ആവശ്യമായ ഭക്ഷണം എത്തിക്കാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഇതിനു പുറമെ റെഡ് ക്രസൻ്റ്, കെ എം സി സി, ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ, മാർത്തോമ്മാ ചർച്ച്, ഐസിസി, ഐപിഎഫ് എന്നീ സംഘടനകളും ഭക്ഷണവും വെള്ളവും എത്തിച്ചത് വലിയ ആശ്വാസമായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa