Tuesday, December 3, 2024
FeaturedTop StoriesU A E

ഒരാക്സിഡൻ്റ് പോലുമില്ലാതെ 38 വർഷം വളയം പിടിച്ച മലയാളി ഡ്രൈവറെ ആദരിച്ചു

കഴിഞ്ഞ 38 വർഷമായി ഒരാക്സിഡൻ്റ് പോലും സംഭവിക്കാതെ വാഹനമോടിച്ചതിന് എമിറേറ്റ്സ് ട്രാൻസ്പോർട്ടിൻ്റെ ആദരവ് മലയാളിയായ അബ്ദുറഹ്മാനു ലഭിച്ചു.

38 വർഷത്തിനിടെ ഒരു ആക്സിഡൻ്റു പോലും ഇല്ലാത്ത അബ്ദുറഹ്മാൻ്റെ കരിയറിൽ ആകെ ഒന്നോ രണ്ടോ ട്രാഫിക് പെനാൽറ്റി മാത്രമേ ഉള്ളൂ.

കണ്ണൂർ സ്വദേശിയായ അബ്ദുറഹ്മാൻ ആദ്യ 15 വർഷം ആരോഗ്യ മന്ത്രാലയത്തിലും ശേഷം എമിറേറ്റ്സ് ട്രാൻസ്പോർട്ടിലുമാണു ജോലി ചെയ്തത്. തൻ്റെ പ്രവാസ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്ന അബ്ദുറഹ്മാൻ കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ജോലിയിൽ നിന്ന് വിരമിച്ചിരുന്നു. ഈ മാസം അവസാനം നാട്ടിലേക്ക് പറക്കാനാണു പദ്ധതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്