ഇഖാമ പുതുക്കുന്നതിനു കാലതാമസം ആവർത്തിച്ചാൽ നാടു കടത്തുമെന്ന് ജവാസാത്ത്
ഇഖാമ പുതുക്കാൻ വൈകുന്നത് ആവർത്തിച്ചാൽ നാടു കടത്തൽ നേരിടേണ്ടി വരുമെന്ന് സൗദി ജവാസാത്ത് മുന്നറിയിപ്പ് നൽകി. ഇഖാമ പുതുക്കുന്നതിനു മൂന്നാം തവണയും വൈകിയാലാണു നാടു കടത്തൽ നടപടിക്ക് വിധേയരാകുക.
ഇഖാമ പുതുക്കുന്ന സമയത്ത്, ആദ്യ തവണ കാലാവധി കഴിഞ്ഞവരാണെങ്കിൽ 500 റിയാൽ പിഴയും രണ്ടാം തവണ കാലാവധി കഴിഞ്ഞവരാണെങ്കിൽ 1000 റിയാൽ പിഴയുമാണു ഈടാക്കുക. അതേ സമയം മൂന്നാം തവണയും എക്സ്പയറായതായി കണ്ടാൽ തൊഴിലാളിയെ നാടു കടത്തുകയാണു ചെയ്യുക.
ഇഖാമ കാലാവധി കഴിഞ്ഞാലും വർക്ക് പെർമിറ്റ് പുതുക്കാതിരുന്നാലും നിലവിലെ സ്പോൺസറുടെ അനുമതി ഇല്ലാതെ തന്നെ മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് മാറാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസവും ഓർമ്മപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa