കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു.
കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. H D കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്- ജെഡിഎസ് കൂട്ടു സഖ്യത്തിൽ നിന്നും ഇതിനോടകം 7 കോൺഗ്രസ് എംഎൽഎ മാർ ബിജെപി പാളയത്തിൽ എത്തിയിട്ടുണ്ട് എന്നുള്ള വാർത്തകളാണ് പുറത്തു വരുന്നത്. സഖ്യത്തെ പിന്തുണക്കുന്ന രണ്ട് സ്വതന്ത്ര എം എൽ എ മാർ സർക്കാരിനുള്ള തങ്ങളുടെ പിന്തുണപിൻവലിച്ച കൊണ്ടുള്ള കത്ത് നേരത്തെ സ്പീക്കർക്ക് കൈമാറിയിരുന്നു.
224 അംഗ നിയമസഭയിൽ 104 അംഗങ്ങൾ ഉള്ള ബിജെപിക്ക് 14 എംഎൽഎമാരെ എതിർ പാളയത്തിൽ നിന്നും രാജിവെപ്പിക്കാൻ സാധിച്ചാൽ മാത്രമേ അധികാരത്തിലേക്കുള്ള വഴി തെളിയൂ. 2019 ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ അധികാരത്തിൽ എത്തുന്നതിനേക്കാൾ കൂട്ടുകക്ഷിസർക്കാറുകളുടെ അസ്ഥിരതയെ തുറന്ന് കാട്ടി ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയലാഭം ഉണ്ടാക്കുകയാണ് ബിജെപി ലക്‌ഷ്യം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa