സൗദിയിൽ മലയാളി വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമം: യൂബർ ഡ്രൈവർ പിടിയിൽ
സൗദിയിൽ യൂബർ ടാക്സി ഡ്രൈവർ മലയാളി വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി.
ദമാമിലെ ഇന്ത്യൻ സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി കണ്ണൂർ സ്വദേശി ഷെയ്സിനെയാണു ട്യൂഷൻ സെൻ്ററിലേക്കുള്ള യാത്രാ മദ്ധ്യേ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
സാധാരണ പിതാവ് കൂട്ടിക്കൊണ്ട് പോകാൻ എത്താറുണ്ടെങ്കിലും കഴിഞ്ഞ ദിവസം തിരക്ക് മൂലം പിതാവിനു എത്താൻ സാധിക്കാത്തതിനാൽ യൂബർ ടാക്സിയെ ആശ്രയിക്കുകയായിരുന്നു.
ടാക്സിയിൽ കോബാറിൽ നിന്ന് ദമാമിലേക്ക് യാത്ര ചെയ്യുന്നതിനിടെ വഴി മദ്ധ്യേ ഒരാളെ കൂടി വാഹനത്തിൽ കയറ്റിയ ഡ്രൈവർ വാഹനം മറ്റൊരു ദിശയിലെക്ക് തിരിച്ച് വിട്ടു. സംഭവം പന്തിയല്ലെന്ന് കണ്ട ഷെയ്സ് ബഹളം വെച്ചപ്പോൾ എയർപോർട്ട് റോഡിൽ പുറത്തേക്ക് തള്ളിയിട്ട് ഡ്രൈവറും സുഹൃത്തും രക്ഷപ്പെടുകയായിരുന്നു.
ഒരു സ്വദേശി പൗരൻ ഷേയ്സിനെ പോലീസ് സ്റ്റേഷനി എത്തിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ പിടി കൂടുകയും ചെയ്തു. അൽബാഹക്കാരനായ സ്വദേശിയായിരുന്നു കാർ ഓടിച്ചിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa