ഒമാനിൽ സ്പീഡ് റഡാറുകളിൽ സാാങ്കേതിക മാറ്റങ്ങളുണ്ടെന്ന വാർത്ത തെറ്റ്
റോഡുകളിലെ നിയന്ത്രിത വേഗതയുടെ പരിധി വിട്ട് 15 കിലോമീറ്റർ വരെ റഡാറുകളിൽ കുടുങ്ങില്ല എന്ന ആനുകൂല്യം അപകട മേഖലകളായി പരിഗണിക്കപ്പെട്ട ചില റോഡുകളിൽ ലഭ്യമാകില്ലെന്ന വാർത്ത റോയൽ ഒമാൻ പോലീസ് നിഷേധിച്ചു.
സ്പീഡ് റഡാറുകളുടെ ടെക്നിക്കൽ സിസ്റ്റത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നുമാണു റോയൽ ഒമാൻ പോലീസ് അറിയിച്ചത്.
റോഡുകളിലെ വേഗത നിയന്ത്രണ നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും അറിയിപ്പിൽ ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa