Tuesday, September 24, 2024
Saudi ArabiaTop Stories

പൊടിക്കാറ്റ്; സൗദിയിൽ ജാഗ്രതാ നിർദ്ദേശം

സൗദിയിലെ റിയാദ്, അസീർ, ശർഖിയ എന്നീ മൂന്ന് പ്രവിശ്യകളിലെ വ്യത്യസ്ത ഭാഗങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി

വിവിധ ഭാഗങ്ങളിൽ രാവിലെ 9.15 നു തുടങ്ങിയ കാറ്റ് വൈകുന്നേരം 7 മണി വരെ തുടരുമെന്നാണു അറിയിപ്പിലുള്ളത്. കഴിഞ്ഞ ദിവസം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട പൊടിക്കാറ്റ് ജന ജീവിതം പ്രയാസകരമാക്കിയിരുന്നു.

ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്