സൗദിയിൽ ശംബളം നൽകാൻ വൈകിയാൽ തൊഴിലുടമക്ക് ഇരട്ടി ശംബളം പിഴ
തൊഴിലാളിക്ക് ശംബളം നൽകാൻ വൈകിയാൽ തൊഴിലുടമയിൽ നിന്ന് ഇരട്ടി ശംബളം പിഴയായി ഈടാക്കാനുള്ള പദ്ധതിയുമായി സൗദി തൊഴിൽ വകുപ്പ്.
തൊഴിലാളിക്ക് നിശ്ചിത സമയത്തിനുള്ളിൽ വേതനം നൽകാൻ വൈകിയതായി കോടതി കണ്ടെത്തിയാൽ ഇരട്ടി ശംബളം പിഴയായി ഈടാക്കും. പിഴ സംഖ്യ സൗദിവത്ക്കരണത്തെ സഹായിക്കുന്ന ഹദ്ഫ്-ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫണ്ടിലേക്ക് വകയിരുത്തും.
പിഴ ഈടാക്കുന്നത് മുഖേന തൊഴിലാളികൾക്ക് ശംബളം വൈകിക്കുന്നവരുടെ എണ്ണം കുറയുകയും ശംബളം ലഭിക്കാത്തതുമായി ബന്ധപ്പെട്ട കേസുകൾ ഇല്ലാതാകുകയും ചെയ്യുമെന്നാണു അധികൃതരുടെ പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa