തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

ബംഗ്ളാദേശികൾ കുവൈത്തിലെ തങ്ങളുടെ എംബസി അക്രമിച്ചു

ബംഗ്ളാദേശ് തൊഴിലാളികൾ കുവൈത്തിലെ തങ്ങളുടെ എംബസി അക്രമിച്ചു. ബംഗ്ളാദേശ് തൊഴിലാളികൾ ജോലി ചെയ്യുന്ന ‘ലെസ്കൊ’ എന്ന കംബനിയിൽ നിന്ന് കിട്ടാനുള്ള ശംബളവും ഇഖാമ ഇഷ്യു ചെയ്ത് തരാത്തതും എംബസിയെ ബോധ്യപ്പെടുത്താനുള്ള പ്രതിഷേധമാണു അക്രമത്തിൽ കലാശിച്ചത്.

നാനൂറോളം തൊഴിലാളികളായിരുന്നു തങ്ങൾ ജോലി ചെയ്യുന്ന കംബനി നടപടിയിൽ പ്രതിഷേധിച്ച് ബംഗ്ളാദേശ് എംബസിക്ക് സമീപം എത്തിയത്.

എംബസി അധികൃതർ കംബനി അധികൃതരുമായി സംസാരിച്ച് പ്രശ്ന പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും തൊഴിലാളികൾ അക്രമാസക്തരാകുകയും എംബസിയിലെ വസ്തുവകകൾ നഷിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ബംഗ്ളാദേശ് അംബാസഡർ അറിയിച്ചു.

കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ അറേബ്യൻ മലയാളി ഫേസ്ബുക് പേജ് ലൈക് ചെയ്യുക[FBW]

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്