Wednesday, November 27, 2024
Top StoriesU A E

ചൊവ്വാ ദൗത്യവുമായി യു എ ഇ മുന്നോട്ട്

ചൊവ്വയിൽ ആളുകളെ എത്തിച്ച് ചെറു നഗരം ഒരുക്കാനുള്ള പദ്ധതിയുമായി യു എ ഇ മുന്നോട്ട്. നിലവിൽ ചൊവ്വയിലുള്ള അപര്യാപ്തതകളെ അതിജീവിച്ച് മനുഷ്യ ജീവിതം യാഥാർത്ഥ്യമാക്കാനുള്ള ഒരുക്കങ്ങളിലാണു രാജ്യം.

2021 ൽ നടക്കുന്ന അൽ അമൽ എന്ന ചൊവ്വാ ദൗത്യമാണു യു എ ഇയുടെ മുംബിലുള്ള ആദ്യ നിർണ്ണായക ഘട്ടം. ചൊവ്വയെ ഏതൊക്കെ രീതിയിൽ ഉപയോഗപ്പെടുത്താമെന്നാണു ആദ്യ ഘട്ടത്തിൽ പഠനത്തിനു വിധേയമാക്കുന്നത്. നിലവിൽ എഴുപതിലേറെ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും അൽ അമൽ ദൗത്യത്തിനു പിറകിൽ കഠിനാധ്വാനം ചെയ്യുന്നുണ്ട്. അടുത്ത വർഷം ഇവരുടെ എണ്ണം 150 ആകും.

2117 ൽ ചൊവ്വയിൽ മനുഷ്യരെ എത്തിച്ച് ചെറു നഗരം പണിയുക എന്നതാണു യു എ ഇയുടെ സ്വപ്നം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്