ഇ-മൈഗ്രേറ്റ് രെജിസ്റ്റ്രേഷൻ നിർബന്ധമാക്കാൻ കേന്ദ്രം വീണ്ടും നീക്കം നടത്തുന്നു
നേരത്തെ പ്രതിഷേധങ്ങൾ മൂലം പിൻ വലിച്ച, വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ ഇമൈഗ്രേറ്റ് പോർട്ടലിൽ രെജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് നിയമമാക്കിക്കൊണ്ട് വന്ന് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ വീണ്ടും രംഗത്ത്.
1983 മുതൽ നിലവിലുള്ള എമിഗ്രേഷൻ ആക്റ്റ് മാറ്റുന്നതിനായി പാർലമെൻ്റിൽ പുതിയ എമിഗ്രേഷൻ ബിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണു വിദേശകാര്യ മന്ത്രാലയം. ഇത് സംബന്ധിച്ച് പൊതു ജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ അയക്കാൻ ജനുവരി 20 വരെ സമയം അനുവദിച്ച് കൊണ്ട് വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ അറിയിപ്പുണ്ട്.
പുതിയ ബിൽ പ്രകാരം എമിഗ്രേഷൻ രെജിസ്റ്റ്രേഷൻ വെബ്സൈറ്റ് വഴി നടത്താത്തവർക്ക് 10,000 രൂപയിൽ കുറയാത്ത പിഴയും പാസ്പോർട്ട് റദ്ദാക്കൽ, പാസ്പോർട്ട് പിൻ വലിക്കൽ തുടങ്ങിയ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്.
പൊതു ജനാഭിപ്രായം തേടിയ ശേഷം പാർലമൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിൽ ഇത് അവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കാനുള്ള പദ്ധതിയാണു കേന്ദ്രത്തിനുള്ളത്.
പുതിയ നിയമത്തിൻ്റെ കരട് രൂപത്തിൽ മൂന്ന് വർഷത്തിൽ കൂടുതൽ വിദേശത്ത് തങ്ങുന്നവർക്ക് രെജിസ്റ്റ്രേഷൻ നിര്ബന്ധമാണ്. കുടുംബാംഗങ്ങൾക്ക് രെജിസ്റ്റ്രേഷൻ നടത്തേണ്ടതില്ല. എല്ലാ തരം പ്രവാസികൾക്കും പുതിയ ബിൽ പ്രകാരം രെജിസ്റ്റ്രേഷൻ നിർബന്ധമാകും. ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികളും രെജിസ്റ്റ്രേഷൻ നടത്തണം.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനാണു പുതിയ നിയമമെന്നാണു കേന്ദ്രം പറയുന്നതെങ്കിലും ആധാർ വിവരങ്ങൾ ചോർന്നത് പോലുള്ള പല തരം പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണു പ്രവാസികളുടെ ആശങ്ക. ഇത്തരം നിരവധി ആശങ്കകൾ സോഷ്യൽ മീഡിയകളിൽ ശക്തമായി പ്രതിഷേധ രൂപത്തിൽ ഉയർന്നതോടെ സർക്കാർ കഴിഞ്ഞ നവംബറിൽ രെജിറ്റ്രേഷൻ തത്ക്കാലം വേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ ബിൽ പ്രകാരം പാർലമെൻ്റിൻ്റെ അംഗീകാരത്തോടെ നിയമമാക്കാനുള്ള നീക്കമാണു നടക്കുന്നത്.
കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ അറേബ്യൻ മലയാളി ഫേസ്ബുക് പേജ് ലൈക് ചെയ്യുക[FBW]
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa