നിശ്ചിത തോതിൽ കുവൈത്തികളെ നിയമിക്കൽ നിർബന്ധമാക്കി
കുവൈത്തിവത്ക്കരണം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സ്വകാര്യ മേഖലകളിൽ നിയമിക്കേണ്ട സ്വദേശികളുടെ എണ്ണത്തിനു തോത് നിശ്ചയിച്ചു. പ്രധാന മന്ത്രി ശൈഖ് ജാബിർ അൽ സബാഹ് ആണു ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് പ്രകാരം ബാങ്കിംഗ് മേഖലകളിൽ 70 ശതമാനം ജീവനക്കാരും കുവൈത്തികളായിരിക്കണം. ടെലി കമ്യൂണിക്കേഷൻ മേഖലകളിൽ 65 ശതമാനം കുവൈത്തികളെ നിയമിക്കണം. പെട്രോ കെമിക്കൽ മേഖലയിൽ 30 ശതമാനവും എയർ ട്രാൻസ്പോർട്ടേഷനിൽ 15 ശതമാനവും സ്വദേശികളായിരിക്കണം.
ഇൻവെസ്റ്റ്മെൻ്റ് ആൻ്റ് റേഷൻ 40 ശതമാനം, ഫുഡ് ആൻ്റ് ബീവറേജസ് 4 ശതമാനം, കോ ഓപറേറ്റീവ് സൊസൈറ്റി 15 ശതമാനം തുടങ്ങി എല്ലാ മേഖലകളിലും പാലിച്ചിരിക്കേണ്ട കുവൈത്തി വത്ക്കരണത്തിൻ്റെ തോത് ഉത്തരവിലുണ്ട്.
കുവൈത്തിവത്ക്കരണ തോത് പാലിക്കാത്ത സ്ഥാപനങ്ങൾ ഓരോ വിദേശിക്കും 300 ദീനാർ പ്രതി വർഷം പിഴ നൽകേണ്ടി വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa