കുവൈത്തിൽ 11 ടൺ കേടായ മത്സ്യം പിടി കൂടി
കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത 11 ടൺ കേടായ മത്സ്യം കസ്റ്റംസ് അധികൃതർ പിടികൂടി. ഇറാനിൽ നിന്ന് ഇറക്കു മതി ചെയ്തവയായിരുന്നു ഇത്.
പ്രാദേശിക മത്സ്യങ്ങളിൽ നിന്ന് വേർത്തിരിച്ചറിയാൻ ഇറക്കുമതി മത്സ്യങ്ങൾക്ക് പ്രത്യേക അടയാളം രേഖപ്പെടുത്തണമെന്ന നിയമം പ്രാബല്യത്തിൽ വന്ന ദിനം തന്നെയാണു ഇത്രയധികം കേടായ മത്സ്യങ്ങൾ പിടി കൂടിയതെന്നത് ശ്രദ്ധേയമാണു.
പിടി കൂടിയ മത്സ്യങ്ങൾ അധികൃതർ നശിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa