ഖത്തറിലെ വാഹനാപകടങ്ങൾക്ക് പ്രധാന കാരണം മൊബൈൽ ഉപയോഗം
വാഹനങ്ങളോടിക്കുംബോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണു ഖത്തറിലെ വാഹനാപകടങ്ങളുടെ പ്രധാന കാരണമെന്ന് അൽ റായ പത്രം നടത്തിയ സർവ്വേ ഫലം വ്യക്തമാക്കുന്നു.
യുവാക്കൾ വാഹനമോടിക്കുംബോൾ അപകടം കൂടുതലാണെന്നും ഇതിൽ പ്രധാന വില്ലനാകുന്നത് മൊബൈൽ ഉപയോഗമാണെന്നും സർവേ ഫലം പറയുന്നു.
ലൈസൻസില്ലാത്ത ഡ്രൈവർമാർ, അമിത വേഗത, അശ്രദ്ധ തുടങ്ങിയവയെല്ലാം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
പൊതു ജനങ്ങൾക്ക് ഇത് സംബന്ധിച്ച് ബോധവത്ക്കരണം നടത്തുക മാത്രമാണു അപകടം കുറക്കാനുള്ള പോം വഴിയെന്നാണു വിലയിരുത്തൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa