ഒമാനിലെ പ്രഥമ കാറ്റാടി വൈദ്യുത പദ്ധതി സെപ്തംബറിൽ പ്രവർത്തനമാരംഭിക്കും
ഒമാനിലെ ദോഫാറിൽ ഈ വർഷം സെപ്തംബറിൽ കാറ്റാടിയിൽ നിന്ന് വൈദ്യുതി ഉത്പാദിക്കുന്ന പദ്ധതി പ്രവർത്തനമാരംഭിക്കും.
ഗൾഫ് മേഖലയിൽ തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ഏറ്റവും വലിയ കാറ്റാടി വൈദ്യുത പദ്ധതിയായിരിക്കും ഇത്.
50 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി വഴി 16,000 ത്തിലധികം വീടുകൾക്കാവശ്യമായ വൈദ്യുതി നൽകാൻ സാധിക്കും.
അബുദാബി ഫണ്ട് ഫോർ ഡെവലപ്മെൻ്റിൻ്റെ സാംബത്തിക സഹായത്താൽ ആരംഭിക്കുന്ന പദ്ധതി വികസിപ്പിച്ചത് അബുദാബിയിലെ മസ്ദാർ എനർജ്ജി കംബനിയാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa