തിങ്കളാഴ്‌ച, ജൂൺ 8, 2026
JeddahTop Stories

ജിദ്ദയിലെ ആദ്യ തീയേറ്റർ ജനുവരി 28 നു പ്രവർത്തനമാരംഭിക്കും

ജനുവരി 28 നു ജിദ്ദയിലെ ആദ്യത്തെ തീയേറ്റർ റെഡ് സീ മാളിൽ പ്രവർത്തനമാരംഭിക്കും. 12 സ്ക്രീനുകളായിരിക്കും ഇവിടെ ഉണ്ടായിരിക്കുക.

അന്ദലൂസ് മാളിൽ 27 സ്ക്രീനുകളുള്ള തീയേറ്ററും സ്റ്റാർസ് അവന്യുവിൽ 9 സ്ക്രീനും അബ്ഹുർ മാളിൽ 11 സ്ക്രീനും അൽ മസ്ര മാളിൽ 6 സ്ക്രീനും പിറകെ സജ്ജമാക്കും.

വിലക്കുകൾ നീക്കി കഴിഞ്ഞ വർഷം ഏപ്രിലിൽ റിയാദിൽ തീയേറ്റർ തുറന്നതോടെയായിരുന്നു 35 വർഷത്തെ ഇടവേളക്ക് ശേഷം സിനിമാ മേഖല സൗദിയിലേക്ക് തിരികെ എത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്