Tuesday, April 8, 2025
OmanTop Stories

ബില്ല്യൻ ഡോളറിൻ്റെ വർധനവ് രേഖപ്പെടുത്തി ഒമാൻ-ഇന്ത്യ വാണിജ്യ ബന്ധം

ഇന്ത്യയും ഒമാനും തമ്മിലുള്ള വാണിജ്യ ഇടപാടുകളിൽ ഒരു ബില്ല്യൻ ഡോളറിനപ്പുറം വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ 5 വർഷത്തിനുള്ളിലാണു ഈ നേട്ടം കൈവരിച്ചത്.

ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം കൂടുതൽ ഊഷ്മളമാകുകയാണെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ മുനു മഹവർ അറിയിച്ചു.

ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത്. ഒമാനും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെന്നും ഗൾഫ് മേഖലയിൽ ഇന്ത്യയോട് ഏറ്റവും അടുത്ത് നിൽക്കുന്ന വ്യാപാര പങ്കാളി ഒമാനാണെന്നും ഇന്ത്യൻ അംബാസഡർ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്