നല്ല രാജ്യം; ഗൾഫിൽ കുവൈത്ത് രണ്ടാമത്
നല്ല രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനു ഗൾഫിൽ രണ്ടാം സ്ഥാനവും ആഗോള തലത്തിൽ 67ആം സ്ഥാനവും ലഭിച്ചു. യു എ ഇ യാണു ഗൾഫിൽ ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഒമാനും നാലാം സ്ഥാനത്ത് ഖത്തറും അഞ്ചാം സ്ഥാനത്ത് സൗദിയും ആറാം സ്ഥാനത്ത് ബഹ്രൈനുമാണുള്ളത്.
കഴിഞ്ഞ വർഷത്തേക്കാൾ കുവൈത്തിൻ്റെ സ്ഥാനം ഉയർത്തിയതിനു പിറകിൽ സയൻസ്, ടെക്നോളജി, കൾച്ചർ ,സെക്യൂരിറ്റി തുടങ്ങി വിവിധ മേഖലകളിലെ രാജ്യത്തിൻ്റെ പുരോഗമനാത്മകമായ നടപടികളാണു കാരണം.
ആരോഗ്യ പരിപാലന മേഖലയിൽ തിളങ്ങുന്ന ലോകത്തെ 20 ആമത്തെ രാജ്യമായി കുവൈത്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa