തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിൽ വാഹനങ്ങളുടെ സ്പീഡ് രേഖപ്പെടുത്താൻ രഹസ്യ കാമറകളില്ല

കുവൈത്തിൽ അമിത വേഗതയിലോടുന്ന വാഹനങ്ങളെ പിടി കൂടാൻ രഹസ്യ കാമറകൾ സ്ഥാപിച്ചിട്ടുള്ളതായി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് അധികൃതർ അറിയിച്ചു.

അതീവ രഹസ്യമായി കാമറകൾ സ്ഥാപിച്ചെന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയകളിൽ പ്രചാരണം നടന്നിരുന്നത്. അതിൻ്റെ ചിത്രവും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.

കാമറകൾ റോഡിലോ അല്ലെങ്കിൽ പ്രത്യേകം മോണിറ്റർ ചെയ്യാനുള്ള വാഹനങ്ങളിലോ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്