Monday, November 25, 2024
Top StoriesU A E

ദുരിതങ്ങൾക്ക് അന്ത്യം; 7 മാസമായി മുടങ്ങിയ ശമ്പളം ലഭിച്ചു തുടങ്ങി

അബൂദാബിയിലെ മുസഫയിലെ ലേബർ ക്യാംബിൽ സ്ഥാപനമുടമകൾ മുങ്ങിയതിനെത്തുടർന്ന് കഴിഞ്ഞ 7 മാസമായി ശംബളം ലഭിക്കാതിരുന്ന തൊഴിലാളികളുടെ കുടിശ്ശികകൾ കിട്ടിത്തുടങ്ങി.

70 മലയാളികളുൾപ്പടെ 400 കാറ്ററിംഗ് സർവീസ് കംബനി ജീവനക്കാരായിരുന്നു ഉടമകൾ മുങ്ങിയതിനെത്തുടർന്ന് പെരുവഴിയിലായിരുന്നത്. ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളുടെ എംബസികളും കോടതിയും മാനവ ശേഷി സ്വദേശി വത്ക്കരണം മന്ത്രാലയവും ശക്തമായി ഇടപെട്ടത് കൊണ്ട് 50 ശതമാനം കുടിശ്ശിക നൽകാൻ കംബനി മേധാവികൾ സമ്മതിച്ചതിനു പിറകെയാണു കുടിശ്ശിക വിതരണം തുടങ്ങിയത്.

ഇതിനകം 120 പേർക്ക് ഇത്തരത്തിൽ പണം ലഭിച്ചു കഴിഞ്ഞു. പണം ലഭിച്ചവരുടെ വിസ കാൻസലാക്കൽ പ്രക്രിയക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയാണു ചെയ്യുക. വിസ കാലാവധി കഴിഞ്ഞവർ പുതുക്കിയ ശേഷം മറ്റു നടപടികൾ സ്വീകരിക്കും. മറ്റു സ്ഥാപനങ്ങളിലേക്ക് മാറാൻ ഉദ്ദേശിക്കുന്നവർക്ക് അതിനു അവസരം നൽകുന്നുമുണ്ട്.

ദിവസങ്ങളോളം മറ്റുള്ളവരുടെ ആശ്രയത്തിൽ കഴിഞ്ഞിരുന്ന തൊഴിലാളികൾക്ക് കുടിശ്ശിക ലഭിക്കാൻ തുടങ്ങിയതോടെ ദുരിതങ്ങൾ നിറഞ്ഞ നാളുകൾക്ക് അറുതിയായിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്