കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റ് പരിശോധന പുരോഗമിക്കുന്നു
കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റ് പരിശോധനകളുടെ ഫലമായി ഇത് വരെ 50 സർട്ടിഫിക്കറ്റുകൾ പബ്ളിക് പ്രോസിക്യൂഷനു കൈമാറാൻ സാധിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥ ഫാതിമ അൽ സിനാൻ പറഞ്ഞു.
കൂടുതൽ സർട്ടിഫിക്കറ്റുകളും അറബ് യൂണിവേഴ്സിറ്റികളിൽ ഇഷ്യു ചെയ്തവയാണു. ലോ സർട്ടിഫിക്കറ്റാണു ഇത് വരെ കണ്ടെത്തിയതിൽ ഉന്നത യോഗ്യതയുള്ളത്.
വ്യാജ സർട്ടിഫിക്കറ്റ് പരിശോധനകളിൽ ദിനം പ്രതി പുരോഗമിക്കുന്നതായും വ്യാജമെന്ന് തെളിയുന്നവ ഉടൻ പബ്ളിക് പ്രോസിക്യൂഷനു കൈമാറുമെന്നും ഫാതിമ സിനാൻ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa