Wednesday, April 16, 2025
Top StoriesU A E

കേക്കുകൾക്കിടയിൽ മയക്ക് മരുന്ന് ഗുളികകൾ; വിധി ഈ മാസം അവസാനം

കേക്കുകൾക്കിടയിൽ വെച്ച ഫുഡ് ബോക്സിൽ മയക്ക് മരുന്ന് ഗുളികകളുമായി ദുബൈ എയർപോർട്ടിൽ പിടിക്കപ്പെട്ട പാക്സിഥാനിയുടെ കേസിൽ ഫെബ്രുവരി 28 നു വിധി പറയും.

യു എ ഇയിൽ നിരോധിച്ച 1500 ലധികം മയക്കു മരുന്നു ഗുളികകളാണു ഫുഡ് ബോക്സിനുള്ളിലാക്കി കടത്താൻ ശ്രമിച്ചത്. വിസിറ്റ് വിസയിലായിരുന്നു ഇയാൾ യുഎഇ യിലെത്തിയത്.

എന്നാൽ താൻ നിരപരാധിയാണെന്നും ദുബൈയിൽ ഒരു സ്ത്രീക്ക് നൽകാൻ തന്നെ ചുമതലപ്പെടുത്തിയ ബാഗിനുള്ളിൽ എന്താണുണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നുവെന്നാണു പ്രതിയുടെ വാദം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്