Monday, September 23, 2024
QatarTop Stories

വില വർധനവ്; ഖത്തറിൽ ജനങ്ങൾ പുക വലി ഉപേക്ഷിക്കാൻ താത്പര്യപ്പെടുന്നു

ദോഹ: പുകയില ഉത്പന്നങ്ങൾക്ക് സെലക്ടീവ് ടാക്സ് ഏർപ്പെടുത്തിയതോടെ ജനങ്ങൾ പുകയില ഉപയോഗത്തിൽ നിന്ന് പിന്മാറാൻ താത്പര്യമെടുത്ത് തുടങ്ങിയതായി ഹമദ് മെഡിക്കൽ കോർപറേഷൻ ടൊബാക്കൊ കണ്ട്രോൾ വിഭാഗം തലവൻ ഡോ:അഹമദ് അൽ മുല്ല അഭിപ്രായപ്പെട്ടു.

പുക വലി നിർത്തൽ കേന്ദ്രത്തിനെ സമീപിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നും അധികമാളുകളെയും വില വർധനവാണു പുകവലി നിർത്താൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം തുടക്കം മുതലായിരുന്നു പുകയില ഉത്പന്നങ്ങളും ശീതള പാനീയങ്ങളുമടക്കമുള്ള ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾക്ക് സെലക്ടീവ് ടാക്സ് ഈടാക്കാൻ ഖത്തർ തീരുമാനിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്