ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിലക്ക് കുവൈത്ത് നീക്കി
കുവൈത്തിൽ എംബസി പ്രാധിനിത്യം ഇല്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിലക്ക് അധികൃതർ നീക്കി.
റിക്രൂട്ട്മെൻ്റ് ചെലവുകൾ കുറക്കാനും ആവശ്യത്തിനു ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കാനുമാണു ഇപ്പോൾ വിലക്ക് നീക്കാനുള്ള തീരുമാനമെടുത്തത്.
ഐവറി കോസ്റ്റ്, മാലി, ബെനിൻ, സെനഗൽ എന്നീ ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറമേ നേപ്പാൾ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള റിക്രൂട്ട്മെൻ്റ് വിലക്കുകളും നീക്കും.
അതേ സമയം കാമറൂൺ, കോംഗൊ, ബുറുണ്ടി, എറിട്രിയ, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്മെൻ്റ് വിലക്കുകൾ തുടരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa