Monday, April 28, 2025
DubaiTop Stories

ഡ്രൈവിങ്ങിനിടയിൽ പഠനത്തിൽ ഏർപ്പെട്ട വിദ്യാർത്ഥിനി വാഹനം കെട്ടിടത്തിലേക്ക് ഇടിച്ചു കയറ്റി

ദുബായിൽ ഡ്രൈവിങ്ങിനിടയിൽ പഠനത്തിൽ ഏർപ്പെട്ട വിദ്യാർത്ഥിനി ഓടിച്ച വാഹനം കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. വായനയിൽ മുഴുകിയ പെൺകുട്ടിയുടെ ശ്രദ്ധ റോഡിൽ നിന്നും തെറ്റുകയും വാഹനം കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.

നൂറുകണക്കിന് ആളുകൾ വന്നുപോവുന്ന ഒരു പൊതു സ്ഥാപനത്തിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. വാരാന്ത്യ അവധിയായതിനാൽ കെട്ടിടത്തിൽ ആളുകൾ ഉണ്ടായിരുന്നില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa