Monday, September 23, 2024
Saudi ArabiaTop Stories

തബ്‌ലീഗ് ജമാഅത്തിനെതിരെ വീണ്ടും സൗദിയുടെ ശക്തമായ മുന്നറിയിപ്പ്

തബ്‌ലീഗ് ജമാഅത്തിനെതിരെ സൗദി അറേബ്യ വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി. പ്രബോധനത്തിൻ്റെ മറവിൽ ഭീകരതയിലേക്ക് ആളെ ചേർക്കുകയാണിവർ ചെയ്യുന്നതെന്നും ചില ഭീകര സംഘടനകളുടെ തബ്ലീഗുമായുള്ള ബന്ധം വെളിപ്പെട്ടിട്ടുണ്ടെന്നും സൗദി മതകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ; മുഹമ്മദ് അഹമ്മദ് അൽ ഫീഫി പറഞ്ഞു.

സാധാരണക്കാരെ ആയുധമണിയിക്കുന്ന പ്രവർത്തനമാണു തബ് ലീഗിൻ്റേത്. നിരോധിത ഭീകര സംഘടനയായ മുസ്ലിം ബ്രദർ ഹുഡിനോട് യോജിച്ച പ്രവർത്തനമാണിവരുടേതും. തങ്ങൾ ജീവിക്കുന്ന രാഷ്ട്രത്തിനകത്ത് മറ്റൊരു രാഷ്ട്രം സൃഷ്ടിക്കാനൊരുങ്ങുന്ന തബ്ലീഗുകാർ ഭരണാധികാരികളോട് കൂറു പ്രഖ്യാപിക്കാറില്ല.

തബ്ലീഗ് ജമാഅത്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് തന്നെ രാഷ്ട്രീയമാണെന്നും തബ്ലീഗ് സ്ഥാപകൻ ഇല്യാസ് കാന്ദലവിയുടെ രാഷ്ട്ര ഭരണത്തിലേക്ക് സൂചന നൽകുന്ന പ്രസംഗം ഉദ്ധരിച്ച് ഡോ: മുഹമ്മദ് അൽ ഫീഫി ഓർമ്മപ്പെടുത്തി.

ഈജിപ്തിൽ ബ്രദർ ഹുഡും തബ്ലീഗ് ജമാഅത്തും യോജിച്ചാണു പ്രവർത്തിച്ചിരുന്നത്. 1979 ൽ നടന്ന ഹറം അക്രമണത്തിനു പിറകിൽ പിടിയിലായവരിൽ ഭൂരിപക്ഷവും തബ്ലീഗ്, ബ്രദർ ഹുഡ് സംഘടനകളിൽ പെട്ടവരായിരുന്നു. മുൻ ഈജിപ്ഷ്യൻ പ്രസിഡൻ്റ് അൻവർ സാദാത്ത് വധത്തിലെ പ്രതികളും തബ്ലീഗ് ബന്ധമുള്ളവരായിരുന്നെന്ന് ഡോ: മുഹമ്മദ് പറഞ്ഞു.

സൗദി ഇസ്ലാമിക മന്ത്രാലയം 2006 ൽ തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി സർക്കുലർ ഇറക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്