കുട്ടികളോട് മോശം പെരുമാറ്റം; 150 കേസുകൾ പബ്ളിക് പ്രോസിക്യൂഷനു കൈമാറി
കുട്ടികൾക്കെതിരെയുള്ള മോശം പെരുമാറ്റത്തിനു 150 കേസുകൾ പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഡയറക്ടർ ഡോ: മുന അൽ ഖവാരി അറിയിച്ചു.
അധിക കേസുകളും കുട്ടികളുടെ രക്ഷിതാക്കൾക്ക് എതിരായുള്ളതാണു. ലൈംഗിക ദുരുപയോഗവും മാനസിക അവഗണനയുമാണു പല പരാതികളിലുമുള്ളത്.
വിവിധ പ്രായക്കാരിൽ നിന്നും ഉപദേശങ്ങൾക്കായി 60,000 ത്തിൽ പരം ഫോൺ കാളുകൾ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലേക്ക് വന്നിട്ടുണ്ടെന്നും മുന ഖവാരി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa