കുവൈത്തിൽ 20,000 തൊഴിലാളികൾ ഒളിച്ചോടി
കഴിഞ്ഞ വർഷം മാത്രം കുവൈത്തിൽ 20,000 വിദേശ തൊഴിലാളികൾ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയതായി റിപ്പോർട്ട്. കുവൈത്ത് മാൻ പവർ അതോറിറ്റി ഉപ മേധാവിയാണു ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്.
സ്ഥാപനങ്ങൾക്ക് തൊഴിലാളികൾ ഒളിച്ചോടിയാൽ അശാൽ വെബ് പോർട്ടൽ വഴി പരാതി രേഖപ്പെടുത്താൻ സാധിക്കും. എസ് എം എസ് വഴി തൊഴിൽ സ്ഥാപനത്തിനെതിരെ പരാതി നൽകാൻ തൊഴിലാളിക്കും സാധിക്കും.
തൊഴിലാളിയും തൊഴിലുടമയും പരസ്പരം നൽകുന്ന പരാതികൾ എസ് എം എസ് വഴി എതിർ കക്ഷിയെ അറിയിക്കും. പരാതികളിൽ അന്വേഷണം ഏത് വരെയെത്തി എന്നന്വേഷിക്കാൻ അശാൽ പോർട്ടലിൽ സൗകര്യമുണ്ടെന്നും മാൻ പവർ അതോറിറ്റി ഉപമേധാവി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa