ബഹ്രൈനിൽ ഇമാമിനെ ക്രൂരമായി കൊലപ്പെടുത്തിയ ബംഗ്ളാദേശിയുടെ അവസാന അപ്പീലും തള്ളി
ബഹ്രൈനിൽ ഇമാമിനെ ക്രൂരമായി കൊലപ്പെടുത്തിയ ബംഗ്ളാദേശ് സ്വദേശിയുടെ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള അവസാന അപ്പീലും തള്ളി.
ശൈഖ് അബ്ദുൽ ജലീൽ ഹമൂദ് എന്ന ഇമാമിനെ ബംഗ്ളാദേശുകാരനായ പ്രതി അതി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം മൃതദേഹം കഷ്ണങ്ങളാക്കുകയും ശേഷം പ്ളാസ്റ്റിക് കവറിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
മുഹറഖിലെ ബിൻ ശിദ്ദ മസ്ജിദ് പരിസരത്ത് വെച്ച് കഴിഞ്ഞ ആഗസ്ത് നാലിനായിരുന്നു സംഭവം നടന്നത്. പള്ളിയിലെ ബാങ്ക് വിളിക്കുന്ന ജോലിക്കാരനായിരുന്ന പ്രതി പള്ളിയിൽ സുഹൃത്തുക്കളൊന്നിച്ച് സംഘമിക്കുന്നത് പതിവായിരുന്നു. എന്നാൽ പള്ളിയുടെ ആദരവ് സൂക്ഷിക്കണമെന്ന് ഇമാം ശാസിച്ചതിനാലുള്ള ദേഷ്യമായിരുന്നു കൊലപാതകത്തിനു ഇടയാക്കിയത്.
പ്രതിയുടെ ഫൈനൽ അപ്പീലും തള്ളിയതോടെ വധ ശിക്ഷ ഉറപ്പായിരിക്കുകയാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa