ഒമാനിൽ 300 ലധികം വിദേശികൾ അറസ്റ്റിൽ
തൊഴിൽ നിയമ ലംഘനം നടത്തിയ 309 വിദേശികൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അറസ്റ്റിലായതായി ഒമാൻ മാൻ പവർ മന്ത്രാലയം അറിയിച്ചു. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട 459 നിയമ ലംഘകരായ വിദേശികളെ കഴിഞ്ഞയാഴ്ച നാടു കടത്തിയിട്ടുമുണ്ട്.
ഫെബ്രുവരി 2 നും ഫെബ്രുവരി 9 നും ഇടയിലാണു 309 പേർ അറസ്റ്റിലായതെന്ന് അധികൃതർ അറിയിച്ചു.
അറസ്റ്റിലായവരിൽ 171 പേർ ഒളിച്ചോടിയവരും, 121 പേർ സ്പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവരുമാണു.
ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് മസ്ക്കറ്റ് പ്രവിശ്യയിലും രണ്ടാമത് നോർത്തേൻ ബതീനയിലുമാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa