Sunday, April 20, 2025
India

കള്ളക്കടത്തുകാരിൽ നിന്ന് പിടിച്ചെടുത്ത 3 കോടിയുടെ സ്വർണ്ണ ബിസ്ക്കറ്റുകളുമായി പോലീസുകാർ മുങ്ങി

കള്ളക്കടത്തുകാരിൽ നിന്ന് പിടി കൂടിയ 3 കോടി രൂപ വില മതിക്കുന്ന സ്വർണ്ണവുമായി രണ്ട് പോലീസുകാർ മുങ്ങിയതായി ഗുവാഹത്തി പോലീസ് കമ്മീഷണർ ദീപക് കുമാർ അറിയിച്ചു.

3 കോടിയോളം വിലമതിക്കുന്ന 60 ഗോൾഡ് ബിസ്ക്കറ്റുകളായിരുന്നു ഇവരുടെ കയ്യിലുണ്ടായിരുന്നത്.
ജനുവരി 15 നു പിടിച്ചെടുത്ത സ്വർണ്ണം പോലിസുകാർ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഈ മാസം ആദ്യം കള്ളക്കടത്തുകാർ തന്നെ പോലീസുകാർ മുങ്ങിയതായി സൂചിപ്പിച്ച് കേസ് ഫയൽ ചെയ്തപ്പോഴാണു സംഭവം പുറത്തായത്.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിൽ ഉൾപ്പെട്ട ദിസ്പുർ പോലീസ് സബ് ഇൻസ്പെക്ടർ നിപു കലിതയെ സസ്പൻഡ് ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്