Sunday, September 22, 2024
IndiaTop Stories

ഭീകരാക്രമണത്തിൽ മലയാളി സൈനികനും വിരമൃത്യു

ജമ്മു: കശ്മീരിലെ പുൽവാമയില്‍ നടന്ന ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ വയനാട് ലക്കിടി കുന്നത്തിടവക സ്വദേശിയായ വി വി വസന്തകുമാറാണെന്ന് സ്ഥിരീകരണം. വസന്ത് കുമാർ അടക്കം 40 പേർ ഇന്നലത്തെ ചാവേർ ആക്രമണത്തിൽ വീരമൃത്യു പ്രാപിച്ചു .

ജമ്മു – ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയിൽ വ്യാഴാഴ്ച വൈകിട്ട് 3.25 നാണ് ഭീകരാക്രമണം നടന്നത്. 350 കിലോഗ്രാം സ്ഫോടക വസ്തു നിറച്ച വാഹനം സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ഓടിച്ചുകയറ്റിയാണ് സ്ഫോടനം നടത്തിയത്.

വാഹന വ്യൂഹത്തിന്‍റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ജയ്ഷെ മുഹമ്മദ് അംഗം ആദിൽ അഹമ്മദദ് വാഹനം ഇടിച്ചു കയറ്റിയത്. പുൽവാമ സ്വദേശിയായ ഇയാള്‍ 2018 ലാണ് ജെയ്ഷെ മുഹമ്മദിൽ ചേര്‍ന്നതെന്നാണ് പൊലീസ് അറിയിച്ചത്.

ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോയ വാഹനവ്യൂഹത്തിൽ ആകെ 78 ബസുകളാണുണ്ടായിരുന്നത്. 2500 ലധികം സൈനികർ വാഹനങ്ങളിലുണ്ടായിരുന്നു. അക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി 12 അംഗ എന്‍ഐഎ സംഘം ഇന്ന് ജമ്മു കശ്മീരിലെത്തും.

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്