ഖത്തർ ലോകക്കപ്പിൽ 48 ടീമുകളെ കളിപ്പിക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ ഫിഫ പ്രസിഡൻ്റ്
2022 ഖത്തർ ലോകക്കപ്പിൽ 48 ടീമുകളെ കളിപ്പിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണു ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനൊ.
32 ടീമുകൾക്ക് പകരം 48 ടീമുകൾ എന്ന ലക്ഷ്യത്തിലേക്കുള്ള ഫിഫ പ്രസിഡൻ്റിൻ്റെ നീക്കങ്ങൾ എളുപ്പമാകില്ലെന്ന മുന്നറിയിപ്പുകൾ നില നിൽക്കെയാണു തൻ്റെ ലക്ഷ്യം സാധിക്കുമെന്ന് ഇസ്താംബുളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജിയോനി പ്രതീക്ഷ പ്രകടിപ്പിച്ചത്.
2026 ൽ 48 ടീമുകളെ കളിപ്പിക്കാൻ ഫിഫയുടെ തീരുമാനം ഉണ്ടെങ്കിലും 2022 ൽ തന്നെ ഈ പരിഷ്ക്കരണം കൊണ്ട് വരണമെന്ന അഭിപ്രായക്കാരനാണു ജിയോനി. ‘എളുപ്പമല്ലെന്ന് തനിക്കറിയാം ; പക്ഷേ സാധിക്കുമെന്ന് വിശ്വാസമുണ്ട്’ എന്നാണു അദ്ദേഹം പറയുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa