സൗദി എഞ്ചിനീയർമാരുടെ എണ്ണം കൂടി; വിദേശികൾ കുറഞ്ഞു
റിയാദ്: രാജ്യത്ത് സൗദി എഞ്ചിനീയർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട് . അതേ സമയം വിദേശി എഞ്ചിനീയർമാരുടെ എണ്ണത്തിൽ വലിയ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.
സൗദി എഞ്ചിനീയറിംഗ് കൗൺസിലിൽ രെജിസ്റ്റർ ചെയ്ത സൗദികളുടെ എണ്ണം 37,300 ആയെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം 19,000 സൗദികളായ എഞ്ചിനീയർമാരാണു എഞ്ചിനീയറിംഗ് കൗൺസിലിൽ രെജിസ്റ്റർ ചെയ്തിട്ടുള്ളത്.
എല്ലാ എഞ്ചിനീയർമാരും എഞ്ചിനീയറിംഗ് കൗൺസിലിൽ രെജിസ്റ്റർ ചെയ്തിരിക്കണമെന്ന സൗദി മന്ത്രിസഭയുടെ നിർദ്ദേശമാണു ഇത്രയധികം രെജിസ്റ്റ്രേഷൻ ചുരുങ്ങിയ കാലത്തിനുള്ളിൽ ഉണ്ടാകാൻ കാരണം.
അതേ സമയം 1,57,000 വിദേശി എഞ്ചിനീയർമാർ ഉണ്ടായിരുന്നിടത്ത് നിലവിൽ 1,50,000 വിദേശി എഞ്ചിനീയർമാർ ആണു രാജ്യത്തുള്ളത് എന്നത് ശ്രദ്ധേയമാണു. സൗദിയിലെ എഞ്ചിനീയർമാർക്ക് സൗദി ബിൽഡിംഗ് കോഡ് അടക്കം ഉള്ള മേഖലകളിൽ ആവശ്യമായ പരിശീലന നിർദ്ദേശങ്ങൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന് വരുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa