Saturday, September 21, 2024
Dammam

ദുരന്തങ്ങളിൽ ജനങ്ങൾക്കൊപ്പം നിലകൊണ്ട സർക്കാരിനെ പിന്തുണയ്‌ക്കേണ്ടത് പ്രബുദ്ധകേരളത്തിന്റെ ധാർമികബാധ്യത: നവയുഗം

നവയുഗം സംഘടനാകമ്മിറ്റിയുടെ ലോകസഭ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

ദമ്മാം: ഇടതുപക്ഷ പുരോഗമനജനാധിപത്യകക്ഷികൾക്ക് നിർണ്ണായകസ്വാധീനമുള്ള സർക്കാർ ആകും അടുത്ത ലോകസഭാ ലോകസഭാ തെരെഞ്ഞെടുപ്പിലൂടെ ഇന്ത്യയിൽ അധികാരത്തിൽ വരികയെന്ന്, നവയുഗം സാംസ്ക്കാരികവേദി ലോകസഭാ ഇലക്ഷൻ കൺവെൻഷൻ രാഷ്ട്രീയപ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.

രാജ്യത്തിനും കേരളത്തിനും ഈ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ബി ജെ പി എന്ന വർഗ്ഗീയ രാഷ്ട്രീയ പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക മാത്രമല്ല, പകരം നാം എന്താണ് തിരഞ്ഞെടുക്കുന്നത് എന്നതും തുല്യ പ്രാധാന്യമുള്ളതാണ്. സാമ്പത്തികനയങ്ങളിലും, കോർപ്പറേറ്റ് പ്രീണനത്തിലും, അഴിമതിയിലും, മൃദുഹിന്ദുത്വ സമീപനങ്ങളിലും കോൺഗ്രസ്സിന്റെ നിലപാട് ബി.ജെ.പിയുടെതിൽ നിന്നും വ്യത്യാസമില്ല. ഇടതുപക്ഷത്തിന്റെ പിന്തുണയിൽ ഭരിച്ച ഒന്നാം യു.പി.എ സർക്കാരും, കൊണ്ഗ്രെസ്സ് ഒറ്റയ്ക്ക് ഭരിച്ചരണ്ടാം യു.പി.എ സർക്കാരും തമ്മിലുള്ള വ്യത്യാസം ഇന്ത്യയിലെ ജനങ്ങൾ കണ്ടതാണ്.

കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തിൽ വളരെ നിർണ്ണായകമാണ് ഈ തിരഞ്ഞെടുപ്പ്. വിമോചന സമരം എന്ന പ്രതിവിപ്ലവത്തിനു ശേഷം കേരളത്തിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനവും ജാതി-മത സംഘടനകളുടെ വലതുപക്ഷ ഇടപെടലുകളെ വെല്ലുവിളിച്ചിട്ടില്ല. ഇപ്പോൾ 5 പതിറ്റാണ്ടുകൾക്ക് ശേഷം ഒരു ഗവൺമെന്റും, രാഷ്ട്രീയ മുന്നണിയും ധീരമായ നിലപാട് സ്വീകരിച്ചിരിക്കുന്നു. വോട്ട് നഷ്ടപ്പെട്ടാലും വേണ്ടില്ല, വർഗ്ഗീയ കോമരങ്ങൾക്ക് മുന്നിൽ തലകുനിക്കില്ല എന്നുറക്കെ പറയുകയും, നവോത്ഥാനം ഒരു ചർച്ചാ വിഷയമായി ഉയർത്തി കൊണ്ടുവരുകയും, ഭരണഘടനയെ ഉയർത്തി പിടിക്കുകയും ചെയ്തിരിക്കുന്നു. ബി ജെ പിയുടെ വർഗ്ഗീയ രാഷ്ട്രീയത്തേയും, കോൺഗ്രസ്സിന്റെ ഒത്തുത്തീർപ്പ് മൃദുവർഗ്ഗീയ രാഷ്ട്രീയത്തേയും അല്ല മലയാളി ആഗ്രഹിക്കുന്നത് എന്ന് ഉറക്കെ പറയാനുള്ള സുവർണ്ണാവസരമാണിത്.
കേരളത്തെ ഒന്നിനു പിറകെ ഒന്നായി ഇതുവരെ കാണാത്ത വിധത്തിലുള്ള ദുരന്തങ്ങൾ വിഴുങ്ങിയപ്പോഴും, കാര്യക്ഷമമായി ജനങ്ങളോടൊപ്പം നിലകൊണ്ട ഒരു ഗവൺമെന്റിനെ, അതിന്റെ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കാൻ, ഈ നാട്ടിലെ ഒരോ ജനാധിപത്യവിശ്വാസിക്കും ബാധ്യതയുണ്ടെന്നും, പ്രമേയത്തിലൂടെ കൺവെൻഷൻ ആഹ്വാനം ചെയ്തു.

ലോകസഭ തെരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങൾ ഏകോപിയ്ക്കുന്നതിനായി, നവയുഗം സംഘടന കൺവെൻഷൻ ദമ്മാം റോസ് ആഡിറ്റോറിയത്തിൽ ചേർന്നു. നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രെട്ടറി സത്യൻ മൊകേരി ടെലികോൺഫറൻസിലൂടെ ഉത്‌ഘാടനം ചെയ്തു.

നവയുഗം കേന്ദ്രനേതാക്കളായ ദാസൻ രാഘവൻ സംഘടനാ റിപ്പോർട്ടും, ബെൻസി മോഹൻ രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. ഇടതു മുന്നണിയുടെ ഭരണ നേട്ടങ്ങള്‍, പ്രവാസി സമൂഹത്തിനു കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദധതികള്‍, ബി ജെ പി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങങ്ങളും, വര്‍ഗീയ ഇടപെടലുകളും, ശബരിമല അടക്കമുള്ള വിഷയങ്ങളിൽ സര്‍ക്കാരും ഇടതുമുന്നണിയും എടുത്ത നിലപാടുകൾ തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങള്‍ വിശദീകരിക്കുകയുണ്ടായി.

തുടർന്ന് നടന്ന ചര്‍ച്ചയില്‍, ഉണ്ണി പൂചെടിയില്‍, രതീഷ്‌ രാമചന്ദ്രന്‍ , ജയചന്ദ്രൻ , അരുണ്‍ ചാത്തന്നൂര്‍, ഷിബു കുമാര്‍, മിനി ഷാജി , ഗോപകുമാര്‍ , സനു മഠത്തില്‍ , രതീഷ്‌ , ഷാജി മതിലകം, അബ്ദുല്‍ കലാം എന്നിവര്‍ പങ്കെടുത്തു.

അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിക്കേണ്ടത്തിന്റെ അനിവാര്യത, നവയുഗം ജനറല്‍ സെക്രട്ടറി എം എ വാഹിദ് കാര്യറ വിശദീകരിച്ചു . നവയുഗം സാംസ്കാരിക വേദിയുടെ മുഴുവന്‍ ശേഷിയും ഉപയോഗിച്ചു ഇലക്ഷൻ പ്രവർത്തനങ്ങളെ വിജയിപ്പിയ്ക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഇരുപതു ലോകസഭ മണ്ഡലങ്ങളിലെയും, നവയുഗം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും, യോഗങ്ങള്‍ വിളിക്കുന്നതിനും ,തെര്ടഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകൊപിപ്പിക്കുന്നതിനുമായി, കേരളത്തിലെ ലോകസഭ മണ്ഡലങ്ങള്‍ അടിസ്ഥാനപ്പെടുത്തി, 20 തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിച്ചു. പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍, നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം ജനറല്‍ കൺവീനറും, ഉണ്ണി പൂചെടിയില്‍ ചെയര്‍മാനുമായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. 51 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍, ഓരോ ലോകസഭ മണ്ഡലത്തിലെയും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ചുമതലക്കാരെയും തീരുമാനിച്ചു .

പ്രവാസലോകത്ത് വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിയ്ക്കാനും, വിവിധ പ്രദേശങ്ങളിൽ പൊതുയോഗങ്ങളും, കുടുംബസദസ്സുകളും വിളിച്ചു ചേർക്കാനും കൺവെൻഷൻ തീരുമാനിച്ചു.

17 അംഗങ്ങൾ അടങ്ങുന്ന നവയുഗം സംഘടന കോർഡിനേഷൻ കമ്മിറ്റിയും കൺവെൻഷൻ രൂപീകരിച്ചു. നവയുഗം സംഘന കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ ആയി, നവയുഗം സാംസ്‌കാരികവേദി ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയെ തെരഞ്ഞെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q