മോഡൽ ഹൗസിംഗ് ഏരിയകളിൽ ബാച്ച്ലേഴ്സിനെ താമസിപ്പിക്കുന്നത് പരിശോധിക്കുന്നവരെ മാറ്റിക്കൊണ്ടിരിക്കും
കുവൈത്തിലെ മോഡൽ ഹൗസിംഗ് ഏരിയകളിലും മറ്റു പ്രൈവറ്റ് ഏരിയകളിലും ബാച്ച്ലേഴ്സിനു ഫ്ളാറ്റുകൾ നൽകുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഓഫീസർമാരെ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കാൻ പദ്ധതിയെന്ന് റിപ്പോർട്ട്.
പരിശോധകരും ബിൽഡിംഗ് ഉടമസ്ഥരും തമ്മിൽ വല്ല അവിഹിത ഇടപാടുകളും നടക്കുന്നുണ്ടെങ്കിൽ അത് ഇല്ലായ്മ ചെയ്യാനും കുറ്റക്കാരെ ശിക്ഷിക്കാനും ഇത് വഴി സാധിക്കുമെന്നാണു വിലയിരുത്തൽ.
കുവൈത്തി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ ബാച്ച്ലേഴ്സിനു റൂമുകൾ നൽകുന്നതിനെതിരെ മുനിസിപ്പാലിറ്റി ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
