Sunday, September 22, 2024
Jeddah

രണ്ട് പ്രമുഖ വ്യക്തികൾക്ക് ശാന്തപുരം വെൽഫെയർ അസോസിയേഷന്റെ ആദരം

ശാന്തപുരം മഹല്ല് വെൽഫെയർ അസോസിയേഷൻ ജിദ്ദ, രണ്ട് പ്രമുഖ വ്യക്തികളെ ആദരിച്ചു. ആറു വർഷക്കാലത്തെ കഠിനപ്രയത്നത്തിലൂടെ ഖുർആൻ സ്വന്തം കൈപ്പടയിൽ എഴുതി മദീന മുനവ്വറയിലെ ലൈബ്രറിയിലേക്ക് ( മക്തബുൽ മക്തുതാത്തിലേക് ) കൈമാറിയ പെരിന്തൽമണ്ണ മാനത്തുമംഗലം സ്വദേശി ചാത്തോലി പറമ്പിൽ മമ്മദിനെയും, ശാന്തപുരത്തെ ജനകീയ ഡോക്ടർ അലിയേയുമാണ് ലക്കി ദർബാർ ഹോട്ടലിൽ വെള്ളിയാഴ്ച നടന്ന യോഗത്തിൽ ആദരിച്ചത്. പ്രസ്തുത പരിപാടിയിൽ ശാന്തപുരം മഹല്ലിലെ മെമ്പർമാരും ശാന്തപുരം ഇസ്‌ലാമിയ കോളേജ് അലുംനി യിലെ പ്രമുഖരും പങ്കെടുത്തു.

ea531997-9ac6-463c-a030-95b6d9a6ee11.jpg
ഡോക്ടർ അലി സാഹിബിനു ഉപഹാരം ഇബ്രാഹിം ആലിപെറ്റ നൽകുന്നു.

ഫാറൂഖ് കെവി ഖിറാഅത്തും, ഷംസുദ്ദീൻ എംടി സ്വാഗതവും പറഞ്ഞ യോഗത്തിൽ ശാന്തപുരം മഹല്ല് വെൽഫെയർ അസോസിയേഷൻ ജിദ്ദ പ്രസിഡൻറ് നാസർ ശാന്തപുരം അധ്യക്ഷത നിർവഹിച്ചു. ശാന്തപുരത്തുകാർ അല്ലെങ്കിലും ശാന്തപുരവുമായി വളരെയടുത്ത ബന്ധമുള്ളവരാണ് ആദരിച്ച രണ്ട് മഹൽ വ്യക്തിത്വങ്ങൾ എന്നും അവരുമായി ശാന്തപുരത്തുകാർക്ക് അടുത്ത ബന്ധമാണുള്ളതെന്നും അധ്യക്ഷപ്രസംഗം നിർവഹിച്ചു നാസർ ശാന്തപുരം പറഞ്ഞു.

ബീരാൻ ആനമങ്ങാടൻ, ഇബ്റാഹീം ശംനാട്, റഹീം കെ.എച്ച്, നിസാർ കെകെ, ആബിദ് ഹുസൈൻ കെഎം മുസ്തഫ എന്നിവർ അനുമോദനങ്ങൾ അറിയിച്ച് സംസാരിച്ചു. ആറുവർഷം നീണ്ട പരിശ്രമത്തിന് ഇടയിൽ പലരുടെയും പ്രോത്സാഹനവും ആത്മാർത്ഥമായ സഹകരണവും തൻറെ ഈ ഖുർആൻ കൈപ്പടയിൽ എഴുതിയ സംരംഭത്തിന് ലഭിച്ചിരുന്നു എന്ന് c മമ്മദ് സാഹിബ്
മറുപടിപ്രസംഗത്തിൽ അനുസ്മരിച്ചു.

35 വർഷമായി ശാന്തപുരത്ത് സേവനം നടത്തുന്ന ഡോക്ടർ അലി സാഹിബ് യുഎസിലും യൂറോപ്പിലും ഒക്കെ ജോലി സാധ്യതകളുണ്ടായിട്ടും ശാന്തപുരത്തുകാരോടുള്ള താൽപര്യമാണ് തന്നെ അവിടേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹത്തിൻറെ നന്ദി പ്രസംഗത്തിൽ പറയുകയുണ്ടായി. മമ്മദ് സാഹിബിന്റെ കയ്യെഴുത്ത് പ്രതിക് ആദരസൂചകമായി നാസർ ശാന്തപുരവും, ഡോക്ടർ അലി സാഹിബിൻറ നീണ്ട കാലത്തെ ശാന്തപുരത്തെ സേവനത്തിന് ഇബ്രാഹിം ആ ലി പ്പെറ്റ യും മെമെന്റോകൾ കൈമാറി. അറുപതോളം ആളുകൾ പങ്കെടുത്ത യോഗത്തിൽ ഷബീർ കെ .വി. നന്ദി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q