അധിക ലെവി തുക അക്കൗണ്ടിലേക്ക് തിരികെ ലഭിക്കുന്നതിനു അപേക്ഷിക്കേണ്ട രീതി വിവരിക്കുന്ന വീഡിയോ പുറത്തിറക്കി
അധിക ലെവി അഥവാ ലെവി ഇൻവോയ്സ് അടച്ച സ്ഥാപനങ്ങൾക്ക് ഇൻവോയ്സ് തുക തിരിച്ച് കിട്ടാനുള്ള അപേക്ഷകൾ 19 ആം തീയതി-ചൊവ്വാഴ്ച മുതൽ തൊഴിൽ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ സ്വീകരിച്ച് തുടങ്ങി.
അടച്ച ലെവി ഇൻവോയ്സ് എങ്ങനെ അക്കൗണ്ടിലേക്ക് തിരികെ ലഭിക്കും എന്നത് വ്യക്തമാക്കുന്ന വീഡിയോ സൗദി തൊഴിൽ മന്ത്രാലയം പുറത്തിറക്കി.
തുക തിരികെ കിട്ടാൻ അപേക്ഷിക്കുന്ന സ്ഥാപനങ്ങളുടെ കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ (സിജ് ലുത്തിജാരി) വാലിഡിറ്റി ഉള്ളതായിരിക്കണം എന്നത് നിർബന്ധമാണു. അത് കൊണ്ട് തന്നെ ഇതിനകം ലെവി കാരണം സ്ഥാപനം പൂട്ടിപ്പോകുകയും കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ കട്ടാകുകയും ചെയ്തവർക്ക് തുക തിരികെ ലഭിക്കില്ല.
നിതാഖാത്ത് നിയമപ്രകാരം സ്ഥാപനം അവസാനത്തെ 52 ആഴ്ചകളിൽ പ്ളാറ്റിനം, കടും പച്ച, ഇടത്തരം പച്ച, ഇളം പച്ച എന്നീ ഏതെങ്കിലും വിഭാഗത്തിൽ ഉൾപ്പെടണം എന്നതും നിബന്ധനയാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa