പുൽവാമ രക്തസാക്ഷികളുടെ കുടുംബത്തിന് സഹായവുമായി ദുബൈയിലെ ഇന്ത്യൻ വ്യവസായികൾ
ദുബൈയിലെ ഇന്ത്യൻ വ്യവസായികളായ സഹോദരന്മാർ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ്. ജവാന്മാരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ദിർഹം (ഏകദേശം ഒരു കോടി രൂപ) നൽകും. ജെമിനി ഗ്രൂപ്പിന്റെ ചെയർമാനായ സുധാകർ ആർ റാവുവും, മാനേജിങ് ഡയറക്ടർ പ്രഭാകർ ആർ റാവുവും ആണ് സഹായം പ്രഖ്യാപിച്ചത്. തുക ഇന്ത്യൻ ഗവണ്മെന്റ് മുഖേന കൈമാറും.
രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം തങ്ങളാൽ ആവുന്ന സഹായവുമായി മുന്നോട്ടുവന്ന ആയിരങ്ങൾക്കൊപ്പം താനും അണിചേരുകയാണെന്നും, കുടുംബങ്ങൾക്ക് ദീർഘകാല സാമ്പത്തിക പിന്തുണ നൽകുന്നതിനു വേണ്ട മാർഗ്ഗങ്ങൾ കണ്ടെത്തുമെന്നും സുധാകർ ആർ. റാവു പറഞ്ഞു.
“നമ്മുടെ സുരക്ഷാ സേനകൾ നമ്മെ സംരക്ഷിക്കുകയും സുരക്ഷിതരായി നിലനിർത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആവുന്ന വിധത്തിൽ അവരെ സഹായിക്കുക എന്നത് നമ്മുടെ കടമയാണ്.” സഹായ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ദുബായ് ഇന്ത്യൻ കോൺസുലാർ ജനറൽ വിപുൽ പറഞ്ഞു.
സഹായം ലഭ്യമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മന്ത്രാലയത്തിന്റെ www.bharatkeveer.in വെബ്‌സൈറ്റ് സൗകര്യമൊരുക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa