ദുബായ് മെട്രോ സ്റ്റേഷൻ ഇനി റോബോട്ടുകൾ വൃത്തിയാക്കും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി, ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ ടി എ) മെട്രോ സ്റ്റേഷനുകൾ വൃത്തിയാക്കാൻ റോബോട്ടുകൾ ഉപയോഗിച്ചു തുടങ്ങി.
പരീക്ഷണാടിസ്ഥാനത്തിൽ ദുബായ് മെട്രോ സ്റ്റേഷൻ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഈ ടെക്‌നോളജി, ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഒരു മെട്രോ സ്റ്റേഷനിൽ ഉപയോഗപെടുത്തുന്നത്. പരീക്ഷണം വിജയിച്ചാൽ മറ്റു സ്റ്റേഷനുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന്, റെയിൽ മെയ്ന്റനൻസ്, റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഡയറക്ടർ മുഹമ്മദ് ഹസൻ അൽ അമീരി പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഇതിൽ, മുൻപിലുള്ള തടസ്സം മുൻകൂട്ടി മനസ്സിലാക്കി അതിനനുസരിച്ചു പ്രവർത്തിക്കാൻ ധാരാളം സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ വെള്ളം മാത്രം ഉപയോഗിച്ച് പരമാവധി സ്ഥലം വൃത്തിയാക്കാവുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വെള്ളം നിറക്കലും പ്രോഗ്രാമിങ്ങും ഒഴിച്ചാൽ, മനുഷ്യ സഹായമില്ലാതെ പൂർണമായും ഓട്ടോമാറ്റിക് ആയും ഇത് പ്രവർത്തിപ്പിക്കാവുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa