കുവൈത്തിലേക്ക് മനുഷ്യക്കടത്ത് ശക്തം; കുവൈത്തികൾ അറിയാതെയും അവരുടെ പേരിൽ വിസകൾ
കുവൈത്തിലേക്കുള്ള മനുഷ്യക്കടത്തിൻ്റെ വ്യാപ്തി അതി ഭയാനകരമെന്ന് തെളിയിച്ച് കൊണ്ട് പുതിയ റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം പത്തിലധികം കുവൈത്തികൾ തങ്ങളുടെ പേരിൽ തങ്ങളുടെ അറിവില്ലാതെ വിസകൾ ഇറങ്ങിയതായി പരാതിപ്പെട്ടിരിക്കുകയാണു.
ഗാർഹിക തൊഴിലാളി വിസകളാണു ഇത്തരത്തിൽ ഇറക്കുന്നത്. ഇങ്ങനെ ആരുടെയൊക്കെയോ സഹായങ്ങൾ വഴി മറ്റാരുടെയൊക്കെ പേരിൽ ഇറക്കുന്ന വിസകൾ പുറത്ത് വിൽക്കുകയാണു ചെയ്യുക എന്നാണു മനസ്സിലാക്കാൻ സാധിക്കുന്നത്.
ഇത്തരത്തിലുള്ള മനുഷ്യക്കച്ചവടങ്ങളുടെ ഭാഗം തന്നെയാണു കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഹൈദരാബാദിൽ നിന്നും ഉണ്ടായ സംഭവ വികാസങ്ങൾ. 3 വിവിധ പ്രായക്കാരായ സ്ത്രീകളാണു ബ്യൂട്ടീഷൻ തൊഴിലിനെന്ന് പറഞ്ഞ് കുവൈത്തിലെത്തി വളരെ ദയനീയമായ രീതിയിലുള്ള ഗാർഹിക തൊഴിലുകൾ ചെയ്യാൻ നിർബന്ധിതരായത്.
ഇനിയും പുറം ലോകം അറിയാത്ത എത്രയോ കേസുകൾ നിരവധിയായിരിക്കും. ഇത്തരത്തിലുള്ള മനുഷ്യക്കടത്തുകാർക്ക് കൂച്ചു വിലങ്ങിടേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുകയാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa