ബ്രിട്ടനും ഒമാനും തമ്മിൽ ചരിത്രപരമായ പ്രതിരോധ കരാറിൽ ഒപ്പിട്ടു
ബ്രിട്ടനും ഒമാനും തമ്മിൽ ചരിത്രപരമായ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പിട്ടു. മേഖലയുടെ നില നിൽപ്പും വികസനവുമാണു കരാറിൻ്റെ ലക്ഷ്യം.
ഗൾഫിൻ്റെ സുരക്ഷ തങ്ങളുടെയും സുരക്ഷയാണെന്നും യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ട ശേഷം തങ്ങളുടെ ബന്ധങ്ങൾ കൂടുതൽ വ്യാപിപ്പിക്കുകയാണെന്നും യു കെ ഡിഫൻസ് സെക്രട്ടറി ഗവിൻ വില്ല്യംസൺ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിയാർജ്ജിക്കാൻ ഈ കരാർ കാരണമാകുമെന്ന് ഒമാൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് അഭിപ്രായപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa