ഖത്തർ സൈന്യം സൗദിയിൽ
റിയാദ്: ജിസിസി രാജ്യങ്ങളുടെ സംയുക്ത സൈനിക അഭ്യാസമായ പെനിന്‍സുല ഷീല്‍ഡിൽ പങ്കെടുക്കുന്നതിനായി ഖത്തര്‍ സൈന്യം സൗദിയിലെത്തി.
സൗദിയിലെ കിങ് അബ്‍ദുല്‍ അസീസ് എയർ ബേസിൽ എത്തിയ ഖത്തർ സൈന്യത്തെ റിസപ്‍ഷന്‍ കമ്മിറ്റി തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ഇബ്രാഹീം അല്‍ സലീം സ്വീകരിച്ചു.
മാര്‍ച്ച് 12 വരെയാണു പെനിൻസുല ഷീൽഡ് സൈനികാഭ്യാസം നടക്കുന്നത്. കമാണ്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖമീസ് മുഹമ്മദ് ദബ് ലാനാണു ഖത്തർ സൈന്യത്തെ നയിക്കുന്നത്. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ സഹകരണവും ബന്ധവും ശക്തിപ്പെടുത്താന്‍ സംയുക്ത സൈനിക അഭ്യാസം സഹായിക്കുമെന്നാണു പ്രതീക്ഷയെന്ന് ദബ് ലാൻ അഭിപ്രായപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa