മക്കയിലേക്ക് ഓട്ടം ആരംഭിച്ച ഖാലിദ് ലക്ഷ്യത്തിലേക്ക്
ദുബൈ: ഈ മാസം ഒന്നിനു അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് പരിസരത്തു നിന്നും യു എ ഇ പൗരനായ ഡോ: ഖാലിദ് ജമാൽ അല്‍ സുവൈദി മക്ക ലക്ഷ്യമാക്കി ആരംഭിച്ച ഓട്ടം ലക്ഷ്യത്തോടടുക്കാറായി. യു എ ഇയില്‍ നിന്ന് 1900 ത്തോളം കിലോമീറ്റര്‍ അകലെയുള്ള മക്കയിൽ ഓടിയെത്താന്‍ ഖാലിദിനു ഇനി 600ൽ താഴെ കിലോമീറ്റര്‍ കൂടി പിന്നിട്ടാല്‍ മതി.
ദിവസവും ശരാശരി 65 കിലോമീറ്റർ ആണു ഖാലിദ് ഓടിത്തീർക്കുന്നത്. 38 ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കാനാകുമെന്നാണു ഖാലിദിൻ്റെ പ്രതീക്ഷ. അതേ സമയം 18 ദിവസം ആയപ്പോഴേക്കും പകുതി ദൂരം അദ്ദേഹം പിന്നിട്ടിരുന്നു.
അഭിലാഷ പൂര്‍ത്തീകരണത്തിന് സഹായിച്ച സഊദി അധികൃതരോട് ഖാലിദ് അല്‍ സുവൈദി പ്രത്യേകം നന്ദി അറിയിച്ചു.
റിയാദിലെത്തിയ ഖാലിദിൻ്റെ കൂടെ യു എ ഇയുടെ സൗദിയിലെ അംബാസഡറായ ശൈഖ് ഷഖ്ബൂത്ത് ആൽ നഹ്യാനും 9 കിലോമീറ്റർ ഓടി ഐക്യദാർഡ്യം പ്രകടിപ്പിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa