15 മാസങ്ങൾക്കുള്ളിൽ സൗദിയിൽ പിടിയിലായത് 26.5 ലക്ഷം നിയമ ലംഘകർ
കഴിഞ്ഞ 15 മാസങ്ങൾക്കുള്ളിൽ മാത്രം സൗദിയിൽ 26,66,916 നിയമ ലംഘകർ പിടിക്കപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നിയമ ലംഘകരില്ലാത്ത രാജ്യം- കാംബയിൻ 2017 നവംബർ 15 നു ആരംഭിച്ച ശേഷമാണു ഇത്രയും പേർ പിടിയിലായത്. ഇതിൽ 6,74,952 വിദേശികളെ നാടു കടത്തി.
പിടിക്കപ്പെട്ടവരിൽ 20,78,375 പേർ ഇഖാമ നിയമ ലംഘകരായിരുന്നു. 4,07,966 പേർ തൊഴിൽ നിയമ ലംഘനം നടത്തിയതിനും 1,80,575 അതിർത്തി നിയമ ലംഘനത്തിനുമായിരുന്നു പിടിക്കപ്പെട്ടത്.
പൊതു മാപ്പ് അവസാനിച്ച ശേഷം ആരംഭിച്ച പരിശോധനകൾ ഇപ്പോഴും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa