ദുബായിൽ കാർ ട്രക്കിലിടിച്ച് മലയാളി വീട്ടമ്മ മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ
ദുബായിൽ കാർ ട്രക്കിലിടിച്ച് മലയാളി വീട്ടമ്മ മരിച്ചു. നെടുംപുറം തട്ടാംപറമ്പിൽ വർഗ്ഗീസ് കോശി (ബിജു) യുടെ ഭാര്യ റീജ എലിസബെത്ത് വർഗ്ഗീസ് ആണ് അപകടത്തിൽ മരിച്ചത് 53 വയസ്സായിരുന്നു. ഗുരുതര പരിക്കുകളോടെ ഭർത്താവ് വർഗ്ഗീസ് കോശിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
വർഗ്ഗീസ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച ദുബൈ കത്തീഡ്രലിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ ശുശ്രൂഷയിൽ പങ്കെടുക്കാനായി പോകുന്ന വഴിയാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇവർ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ട്രക്കിനടിയിൽ കുടുങ്ങിയ കാർ, ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റിയാണ് രണ്ടുപേരെയും പുറത്തെടുത്തത്.
മൃതദേഹം പോലീസ് കസ്റ്റഡിയിൽ ഫോറൻസിക് ഡിപ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയായ ശേഷം ബന്ധുക്കൾക്ക് കൈമാറുമെന്ന് റാഷിദിയ പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa