Monday, November 25, 2024
DubaiTop Stories

ദുബൈയിൽ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ഹോട്ടലിൽ കൊണ്ട് പോയി പീഢിപ്പിച്ച 23 കാരനെതിരെ കേസ്

ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ഹോട്ടലിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ചതായി ഈജിപ്തുകാരനെതിരെ ദുബായ് കോടതിയിൽ കേസ്. 27 കാരിയായ ഫിലിപ്പിനോ യുവതിയെയാണ് 23 കാരനായ പ്രതി പീഡിപ്പിച്ചത്. കാറിൽ വെച്ചും പീഢന ശ്രമമുണ്ടായതായി യുവതി ആരോപിച്ചു.

കേസിനാസ്പദമായ സംഭവം ഇങ്ങനെ; വിസ കാലാവധി തീരാനായതിനെ തുടർന്ന് ഒരു സലൂണിൽ ഇന്റർവ്യൂവിനു പോവുന്ന വഴിയാണ് യുവതി ഈജിപ്തുകാരനെ പരിചയപ്പെട്ടത്. യുവതി ജോലി അന്വേഷിച്ചു നടക്കുകയാണെന്ന് മനസ്സിലാക്കിയ ഇയാൾ, തന്റെ അമ്മായി ഒരു ബിസിനസ് നടത്തുന്നുണ്ടെന്നും അവിടെ ഒരു സെക്രട്ടറിയെ ആവശ്യമുണ്ടെന്നും പറഞ്ഞു തന്ത്രത്തിൽ യുവതിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

തുടർന്ന് യുവതിയെയും കൊണ്ട് ഒരു ഹോട്ടലിൽ എത്തിയ ഇയാൾ ഇന്റർവ്യൂ നടക്കുന്നുണ്ടെന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് കൂട്ടികൊണ്ടുപോവുകയും മുറിയിൽ കയറിയ ഉടനെ വാതിൽ ലോക്ക് ചെയ്ത് പീഢിപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ യുവതിയുടെ പേഴ്സിൽ 50 ദിർഹം വെച്ച്കൊടുക്കുകയും യുവതിയെ തുറന്ന് വിടുകയും ചെയ്തു. മുറിയിൽ നിന്നും ഇറങ്ങിയ യുവതി ഹോട്ടൽ റിസപ്‌ഷനിൽ വിവരം അറിയിക്കുകയും, പോലീസ് എത്തി ഉടനെ തന്നെ പ്രതിയെ അറസ്റ് ചെയ്യുകയും ചെയ്തു. പരിശോധനയിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിയുകയും ചെയ്തിരുന്നു.

എന്നാൽ കോടതിയിൽ പ്രതി കുറ്റം നിഷേധിച്ചു. തുടർ നടപടികൾക്കായി കേസ് മാർച്ച് 12 ലേക്ക് മാറ്റി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa