വിമാനം റാഞ്ചാൻ ശ്രമിച്ച ബംഗ്ലാദേശിയുടെ കയ്യിലുണ്ടായിരുന്നത് കളിത്തോക്ക്
ചിറ്റഗോങ്ങിൽ വെച്ച് ബിമൻ ബംഗ്ലാദേശിന്റെ വിമാനം റാഞ്ചാൻ ശ്രമിച്ച ബംഗ്ലാദേശിയുടെ കയ്യിലുണ്ടായിരുന്നത് കളിത്തോക്കെന്ന് പോലീസ്.
ഇന്നലെ വൈകീട്ടാണ് ചിറ്റഗോങ്ങിൽ വെച്ച് ദുബായിലേക്ക് പോവുകയായിരുന്ന ബിമൻ ബംഗ്ലാദേശിന്റെ ബോയിങ് 737 – 800 വിമാനം റാഞ്ചാൻ ശ്രമമുണ്ടായത്. തോക്കുമായി കോക്പിറ്റിലേക്ക് കയറിയ റാഞ്ചി വിമാനം ഇറക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിമാനം ചിറ്റഗോങ്ങിൽ തന്നെ തിരിച്ചിറക്കുകയും സൈന്യവും പോലീസും വിമാനം വളഞ്ഞ് വിമാനത്തിലുണ്ടായിരുന്ന 148 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്ിക്കുകയും ചെയ്തു. തുടർന്ന് കമാൻഡോകൾ റാഞ്ചിയെ കീഴടക്കുകയും പരിക്കേറ്റ ഇയാൾ പിന്നീട് മരണപ്പെടുകയും ചെയ്തു.
എന്നാൽ റാഞ്ചി ഉപയോഗിച്ചത് ഒരു കളിത്തോക്കായിരുന്നു എന്നും, ഇയാളുടെ ശരീരത്തിൽ ബോംബ് ഉണ്ടായിരുന്നില്ലെന്നും ചിറ്റഗോങ്ങ് പോലീസ് അഡിഷണൽ കമ്മീഷണർ കുസും ദിവാൻ അറിയിച്ചു. ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നെന്നും, ഭാര്യയുമായി എന്തോ പ്രശ്നമുള്ളതായി പറഞ്ഞിരുന്നു എന്നും പ്രധാന മന്ത്രിയോട് സംസാരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ധാക്കയിൽ നിന്നും എങ്ങിനെയാണ് ഇയാൾ കളിത്തോക്കുമായി വിമാനത്തിൽ കയറിപ്പറ്റിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa