Thursday, November 21, 2024
IndiaTop Stories

അഭിനന്ദനെ നാളെ വിട്ടയയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി

പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റ് അഭിനന്ദനെ നാളെ വിട്ടയക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി. ഇന്ത്യയുമായിട്ടുള്ള സമാധാന ശ്രമങ്ങളുടെ ആദ്യപടിയായിട്ടത് പൈലറ്റിനെ വിട്ടയക്കുന്നതെന്ന് ഇമ്രാൻഖാൻ അറിയിച്ചു. ഇത് ഭയന്നിട്ടല്ല സമാധാന ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ പൈലറ്റിനെ വിട്ടുനൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പൈലറ്റിനെ വിട്ടയക്കാൻ വിവിധ രാഷ്ട്രങ്ങൾ പാകിസ്ഥാനുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.


ഇന്ത്യയും പൈലറ്റിനെ വിട്ടുകിട്ടാൻ സമ്മർദ്ദം ശക്തമാക്കിയിരുന്നു. ജനീവ കണ്‍വെന്‍ഷനും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും പാലിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പൈലറ്റിനെ വച്ചു വില പേശാമെന്ന് പാക്കിസ്ഥാൻ കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു. പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടയിലാണ് അഭിനന്ദ് ഓടിച്ചിരുന്ന മിഗ് 21 വിമാനം തകർന്ന് വീണ് അദ്ദേഹം പാകിസ്ഥാൻ കസ്റ്റഡിയിലായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa